Tuesday 20 January 2015

ജ്വാല സമാപനദിനം


                                          SPHURANAM MAGAZINE PRAKASHANAM
SMC CHAIRMAN SHEREEF CHEMBIRIKA

SRI ANFAS M.T
CHEMMNAD PANCHAYATH PRESIDENT 

A.E.O. SRI. RAVEENDRANADH

      മൂന്നാം നാള്‍ ഉണര്‍ന്നത് അത്യധികം ആവേശത്തോടെയായിരുന്നു. ആദ്യദിനത്തിന്റെ പായസമാധുര്യവും രണ്ടാം ദിനത്തിന്റെ ചിക്കന്‍കറിയുടെ സ്വാദും കുട്ടികളില്‍ ഉണ്ടാക്കിയ ആവേശം കുറച്ചൊന്നുമല്ല. അതിനെ പരിപോഷിപ്പിക്കാന്‍ പോന്ന വിധത്തിലായിരുന്നു മൂന്നാം നാളത്തെ ചിക്കന്‍ ബിരിയാണി.
മൂന്നാം ദിനത്തിന്റെ ഒന്നാം സെഷന്‍ ചെമ്പിരിക്ക കടപ്പുറത്തായിരുന്നു. അത് കുട്ടികളിലും അധ്യാപകരിലും ഒന്നുപോലെ ക്യാമ്പിന്റെ ആവേശം ഉയര്‍ത്തി.

      സമാപന ചടങ്ങോടനുബന്ധിച്ച് നടത്തിയ കുട്ടികളുടെ നാടകാവതരണം മികച്ചതായിരുന്നു. സമാപന സമ്മേളനത്തിന് സ്ക്കൂള്‍ ഹെഡ് മി സ്ട്രസ് ശ്രീമതി ചന്ദ്രമതി ടീച്ചര്‍ സ്വാഗതം പറഞ്ഞു. കാസര്‍ഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. രവീന്ദ്രനാഥ് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആയിഷ സഹദുള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാസര്‍ഗോഡ് ബി.പി.ഒ .ശ്രീ. മുഹമ്മദ് സാലി, ബി.ആര്‍.സി. ട്രയിനര്‍മാരായ ശ്രീ. സുരേന്ദ്രന്‍ , ശ്രീമതി ധന്യ,  ശ്രീമതി തുഷാര ,ശ്രീമതി സജിനി , ശ്രീമതി പ്രീത, ശ്രീമതി റോജ, ചെമ്പിരിക്ക സ്ക്കൂള്‍ അധ്യാപകരായ അനില്‍കുമാര്‍. വി.ആര്‍, അന്‍ഫസ് എം.ടി. ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് അജിത്ത്.സി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

     പ്രസ്തുത ചടങ്ങില്‍ കുട്ടികള്‍ തയ്യാറാക്കിയ "സ്ഫുരണം  " - ക്യാമ്പ് മാഗസിന്‍ കാസര്‍ഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. രവീന്ദ്രനാഥ് മികച്ച നടിമാരായി തെര‍ഞ്ഞെടുക്കപ്പെട്ട ആയിഷത്ത് തന്‍വീറ, ശ്രീഷ്മ .ബി എന്നിവര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. SMC Chairman Sri.ഷെറീഫ് ചെമ്പിരിക്ക നന്ദി പറഞ്ഞു.

    ക്യാമ്പ് വമ്പിച്ച വിജയമാക്കി തീര്‍ക്കാന്‍ സഹായിച്ച മുഴുവന്‍ MPTA അംഗങ്ങള്‍ക്കും സ്ക്കൂള്‍ സ്റ്റാഫിനും അഭിനന്ദനങ്ങള്‍.

ജ്വാലയിലൂടെ

                                                            MONO ACT BY SRI AJITH.C.


                                                           OUR EFFICIENT M.P.T.A


ചെമ്മനാട് പഞ്ചായത്തിലെ പത്തോളം സ്ക്കൂളുകളില്‍ നിന്നായി 40 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. മൂന്നുദിവസങ്ങളിലായി നടന്ന ക്യാമ്പ് തിയേറ്റര്‍ ഗെയിംസിലൂടെ കുട്ടികളെ നാടകാവതരണത്തിലേക്ക് എത്തിച്ചു. സ്ക്കൗട്ട് മാസ്റ്റര്‍ ശ്രീ.അജിത്തിന്റെ ഏകാഭിനയം കുട്ടികളില്‍ നാടകാഭിനയത്തിന്റെ പുതിയ തലം തുറന്നു

ജ്വാല - ത്രിദിന ഗേള്‍സ് ക്യാമ്പ് - ജി.യു.പി.എസ്. ചെമ്പിരിക്ക


ചെമ്മനാട് ഗ്രാമ പഞ്ചായത്ത്തല ജ്വാല-  ത്രിദിന ഗേള്‍സ് ക്യാമ്പ് - ജി.യു.പി.എസ്. ചെമ്പിരിക്കയില്‍ 15-01-2015 വ്യാഴാഴ്ച രാവിലെ 10.30 ന് ആരംഭിച്ചു. സ്ക്കൂള്‍ ഹെ‍ഡ് മിസ്ട്രസ് ശ്രീമതി . സി.ചന്ദ്രമതി ടീച്ചര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ MPTA President ശ്രീമതി.റംല അദ്ധ്യക്ഷം വഹിച്ചു. BRC Trainer ശ്രീമതി ധന്യ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്യാമ്പ് ട്രയിനര്‍മാരായ ശ്രീമതി റീന ടീച്ചര്‍ ശ്രീമതി ഗിരിജ ടീച്ചര്‍ ക്യാമ്പ് വിശദീകരണം നടത്തി staff secretary ശ്രീ. അനില്‍കുമാര്‍. വി.ആര്‍ ആശംസകള്‍ നേര്‍ന്നു. School girls club in charge
ശ്രീമതി ഗിരിജ ടീച്ചര്‍ നന്ദി പറഞ്ഞു.